പയ്യന്നൂർ : ദ്വിദിന ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന വോളിബാൾ ചാമ്പ്യൻഷിപ്പ് നാളെ കിഴക്കെ കണ്ടങ്കാളി നന്മ വോളി കോർട്ടിൽ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് 7 ന് ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉൽഘാടനം ചെയ്യും. ദേശീയ വോളിബാൾ താരം കിഷോർ കുമാർ മുഖ്യാതിഥിയായിരിക്കും.8ന് ഫൈനൽ മത്സരത്തിന് മുന്നോടിയായി പയ്യന്നൂർ കോളേജ് , കണ്ണൂർ കൃഷ്ണ മേനോൻ കോളേജ് വനിതാ ടീമുകൾ പങ്കെടുക്കുന്ന പ്രദർശന മത്സരം നടക്കും. ചാമ്പ്യൻഷിപ്പ് വിജയികൾക്ക് എം.വിജിൻ എം.എൽ.എ. സമ്മാനദാനം നിർവ്വഹിക്കും.
മുൻ ഇന്ത്യൻ വോളിബാൾ ടീം ക്യാപ്റ്റൻ ജോബി ജോസഫ് സംബന്ധിക്കും.വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ:ശശി വട്ടക്കൊവ്വൽ, കൺവീനർ സി. ഷിജിൽ,രാജൻ കുഞ്ഞിമംഗലം,സി.വി. ബാലകൃഷ്ണൻ,ടി.വി. സുകേഷ്,രാജേഷ് കുറ്റ്യാട്ട് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |