കൂത്തുപറമ്പ്: കാർഷിക കോളേജ് പടന്നക്കാടും മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന അവസാന വർഷ കാർഷിക ബിരുദ വിദ്യാർത്ഥികളുടെ ഗ്രാമീണ സഹവാസ പരിപാടി 'നിറവേറ്റം ' മാങ്ങാട്ടിടത്ത് ആരംഭിച്ചു. ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കാർഷിക കോളേജ് ഡീൻ ഡോ.മിനി.പി.കെ. സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർ ആർ. എൽ.അനൂപ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഷീല, എം.ഷീന, എ.സൗമ്യ, ടി.ബാലൻ, എം.കെ.സുധീർ കുമാർ, പി.സി ശങ്കരൻ, വിജയൻ വട്ടിപ്രം, ടി.എം. അജയ്, എം.എൻ പ്രദീപൻ,ഒ.ഗംഗാധരൻ, പി.കെ.ബഷീർ തുടങ്ങിയവർ സംസാരിച്ചു. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ മാങ്ങാട്ടിടം പഞ്ചായത്തിലെ വിവിധ കർഷകരെയും കാർഷിക രീതികളും പഠിക്കുന്നതിനോടൊപ്പം മണ്ണ് പരിശോധനയുൾപ്പെടെ നടത്തി അനുയോജ്യമായ കാർഷിക വിളകളെ കർഷകർക്ക് പരിചയപ്പെടുത്തുകയും, വിവര ശേഖരണം നടത്തി റിപ്പോർട്ട് പഞ്ചായത്തിന് സമർപ്പിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |