പയ്യന്നൂർ : നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രത്തിൽ 24 മുതൽ 27 വരെ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ആഘോഷ കമ്മിറ്റി പുറത്തിറക്കുന്ന പ്രമോ വീഡിയോയുടെ സ്വിച്ചോൺ കർമ്മവും അന്നദാനത്തിന് സംഭാവന സ്വീകരിക്കുന്ന ക്യൂ ആർ കോഡിന്റെ പ്രകാശനവും നടന്നു. നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ വീഡിയോയുടെ സ്വിച്ചോൺ കർമ്മവും ക്യൂ ആർ കോഡ് പ്രകാശനം നവീകരണ സമിതി വർക്കിംഗ് ചെയർമാൻ എസ്.മുരളീധര ഷേണായിയും നിർവ്വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.പി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ സി.പി.ബീന , പാരമ്പര്യ ട്രസ്റ്റി ആർ.ശങ്കരനാരായണൻ തിരുമുമ്പ്, ട്രസ്റ്റി ബോർഡ് മെമ്പർമാരായ പി.പ്രശാന്ത് , പി.യു.രമേശൻ, സി.വി.രാജഗോപാലൻ , അമൃതവല്ലി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |