പാലക്കുന്ന് :ചിത്താരി ഹസീന ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള മെട്രോ കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് പള്ളത്തെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. സി എച്ച്.കുഞ്ഞമ്പു എം.എൽ.എ മുഖ്യാതിഥിയായി.എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, ഇ.ചന്ദ്രശേഖർ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, വാർഡ് മെമ്പർ യാസ്മിൻ റഷീദ്, കെ.വി.കുഞ്ഞിരാമൻ, കെ.ഇ.എ.ബക്കർ, ഭക്തവത്സലൻ, അഡ്വ.കെ.ശ്രീകാന്ത്, സുനീഷ് പൂജാരി, മധു മുദിയാക്കാൽ,അഡ്വ.ബി.എം.ജമാൽ, ബഷീർ വെള്ളിക്കോത്ത്, ശരീഫ് കാപ്പിൽ, നഫീസ പാക്യര, ഹാജറ സലാം, അരവിന്ദൻ മാണിക്കോത്ത്, ബഷീർ ആറങ്ങാടി, മുജീബ് മെട്രോ,സി.കെ.ആസിഫ് , ബഷീർ വേങ്ങച്ചേരി, ജബ്ബാർ ചിത്താരി, നാസർ കൊട്ടിലങ്ങാട്, നിസാം സി.എച്ച്.അബ്ദുള്ള കുഞ്ഞി ഉദുമ തുടങ്ങിയവർ സംബന്ധിച്ചു. ടൂർണമെന്റ് ചീഫ് കോർഡിനേറ്റർ മുജീബ് മെട്രോ പതാക ഉയർത്തി. ടൂർണമെന്റിന്റെ ഭാഗമായി ഉദുമ പാലിയേറ്റീവ് കെയറിനു വീൽ ചെയർ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |