കാഞ്ഞങ്ങാട്: :ചിത്താരി അങ്കണവാടി കെട്ടിടോദ്‌ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ നിർവഹിച്ചു. കെ.പി.നുസ്രത്താണ് ചിത്താരി അങ്കണവാടി കെട്ടിടത്തിനായി ഭൂമി സൗജന്യമായി അനുവദിച്ചത്. മെമ്പർ സി.കെ.ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് കെ.സബീഷ് ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കൃഷ്ണൻ ,കെ.മീന ,ഷീബ ഉമ്മർ ,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നസീമ, ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ ,പഞ്ചായത്തംഗങ്ങളായ ലക്ഷ്മി ,ഇബ്രാഹിം ആവിക്കൽ ,എം.ബാലകൃഷ്ണൻ മുക്കൂട് ,രവീന്ദ്രൻ ,ബാലകൃഷ്ണൻ,ഷക്കീല ബദറുദ്ധീൻ , ജംഷീദ് കുന്നുമ്മൽ ,ഹാരിസ ബഷീർ മാട്ടുമ്മൽ ,സുബൈർ,ബഷീർ ജിദ്ദ ,കൃഷ്ണൻ താനത്തിങ്കാൽ ,മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. സൂപ്പർവൈസർ ഗൗരിശ്രീ സ്വാഗതവും ലില്ലി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |