കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ് മത്സരത്തിന്റെ സ്കൂൾ തല മത്സരം ഇന്ന് നടക്കും. ജില്ലയിലെ 514 വിദ്യാലയങ്ങളിൽ മത്സരം നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം .സ്കുൾ തല മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ കൊവ്വൽ എ.യു.പി സ്കൂളിൽ നടക്കും .ഏഴ് സബ് ജില്ലകളിൽ സബ് ജില്ലാ ഉദ്ഘാടനം നടത്തും . ഉപജില്ലാതല മത്സരം ജനുവരി 29നും ജില്ലാതല മത്സരം ഫെബ്രുവരി 11നും നടക്കും. ജില്ലാതല വിജയികൾക്ക് 5000 ,3000 ,1000 ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മൊമന്റോയും നൽകും.ഉപജില്ലാ സ്കൂൾതല വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.ഫോൺ : 9495214401, 9447951537
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |