കണ്ണൂർ: കേരളാ സർക്കാർ നിർദ്ദേശ പ്രകാരം ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പാഴ് വസ്തു കലണ്ടർ ജില്ലയിൽ ജില്ലാ പ്രസിഡന്റ് പി.പി.ദിവ്യ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടേയും ശുചിത്വ മാലിന്യ സംസ്‌കരണം ജില്ലാ ഏകോപന സമിതിയുടെയും നിർദ്ദേശ പ്രകാരം എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തുടർന്നുള്ള മാസങ്ങളിൽ പ്ലാസ്റ്റിക്കിനോട് ഒപ്പം കലണ്ടർ പ്രകാരമുള്ള പാഴ് വസ്തുക്കൾ കൂടി ശേഖരിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ , ഹരിത കേരള മിഷൻ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ , ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സുനിൽ കുമാർ , ക്ലീൻ കേരള ജില്ലാ മാനേജർ ആശംസ് ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |