പിലിക്കോട്: ശ്രീ കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ മേയ് 5 മുതൽ 8 വരെയുള്ള കളിയാട്ട ദിനങ്ങളിൽ അന്നദാനത്തിനായി ജൈവ പച്ചക്കറി ഉത്പാദിപ്പിക്കാൻ വനിതാ പ്രവർത്തകരുടെ കൂട്ടായ്മ. അരയാക്കിൽ ഊര് വനിതാപ്രവർത്തകർ പിലിക്കോട് വയലിലാണ് ജൈവ പച്ചക്കറി നട്ട് പരിപാലിക്കുന്നത്. രണ്ടിടങ്ങളിലായി ഒരേക്രയോളം വയലിൽ മത്തൻ, വെള്ളരി, കുമ്പളം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ജൈവകൃഷിയുടെ ഉദ്ഘാടനം ക്ഷേത്രം വനിതാ സെക്രട്ടറി കെ. സുഗത നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി. സജിഷ അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ഭാരവാഹികളായ എം. കൃഷ്ണൻ, എം. വിനോദ് കുമാർ, സി. കുമാരൻ, എം. ഭാസ്കരൻ, ഇ.വി കൃഷ്ണൻ സംസാരിച്ചു. ഊര് സെക്രട്ടറി പ്രീതി രാജൻ സ്വാഗതവും പി. രാധിക നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |