കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുർഗ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടത്തുന്ന എസ്.എഫ്.എ അംഗീകൃത അഖിലേന്ത്യ കെ സെവൻസ് സോക്കർ സീസൺ ഫോറിന്റെറെ അവസാന ലീഗ് മത്സരത്തിൽ ചലച്ചിത്രനടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി.. ഉണ്ണി രാജ് ചെറുവത്തൂർ, കെ. വിജയകൃഷ്ണൻ, പ്രദീപൻ മരക്കാപ്പ, അശ്വതി അമ്പലത്തറ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ഹാസ്ക് ഹദ്ദാദ് നഗറും നന്മ നീലേശ്വരവും തമ്മിൽ ഒരു മണിക്കൂർ ആവേശ പോരാട്ടമാണ് നടന്നത്. കളി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹദ്ദാദ് കാഞ്ഞങ്ങാട് ജേതാക്കളായി. കളിയിലെ മികച്ച താരം കെ.ആർ.എസ്.സി കോഴിക്കോടിന്റെ അദീപിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് ഉപഹാരം നൽകി. ഇന്ന് വിഷുദിനത്തിൽ രണ്ടാം ഘട്ട മത്സരങ്ങൾക്ക് തുടക്കമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |