നീലേശ്വരം: കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ 37 വർഷത്തെ സൈനിക സേവനത്തിനു ശേഷം നാട്ടിലെത്തിയ ചോയ്യങ്കോട് എം. മധുസൂദനന് സ്നേഹാദരവ് നൽകി. ചായ്യോത്ത് നിന്നും അദ്ദേഹത്തെ സ്വീകരിച്ച്, വാഹന അകമ്പടിയോടും തുടർന്ന് കാൽനടയായും അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. വീട്ടിൽ നടന്ന സ്നേഹാദരവ് സൈനിക കൂട്ടായ്മ ചടങ്ങിൽ പ്രസിഡന്റ് വസന്തൻ പി. തോളേനി അദേധ്യക്ഷത വഹിച്ചു. രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ പൊന്നാട അണിയിച്ചു ആദരിച്ചു, കൂട്ടായ്മ അംഗങ്ങൾ എല്ലാവരും ചേർന്ന് സ്നേഹോപഹാരം കൈമാറി. സജേഷ് തോളേനി, കരുണാകരൻ കൊല്ലംപാറ, ചന്ദ്രൻ പി. കാട്ടിപ്പൊയിൽ, അജീഷ് ചന്ദ്രൻ തോളേനി, നാരായണൻ പാലാട്ര, വിമേഷ് ചോയ്യങ്കോട്, അരവിന്ദൻ ബിരിക്കുളം, ജിതേഷ് പുലിയന്നൂർ എന്നിവർ സംസാരിച്ചു. മധുസൂദനൻ ചോയ്യങ്കോട് മറുപടി പ്രസംഗം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |