കാഞ്ഞങ്ങാട്: തോളേനി ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ നിർമ്മിച്ച യുദ്ധ സ്മാരകം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചു. കൂട്ടായ്മയുടെ സ്വപ്ന പദ്ധതിയായ സൈനിക ഭവന്റെ ശിലാസ്ഥാപന കർമ്മം സി.ആർ.പി.എഫ് പെരിങ്ങോം ആർ.ടി.സി പ്രിൻസിപ്പാൾ ഡി.ജി.പി മാത്യു ജോൺ നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് വസന്തൻ പി. തോളേനി അദ്ധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ സൈനിക കൂട്ടായ്മയ്ക്ക് മുഖ്യ പിന്തുണ നൽകിയവരെയും കളക്ടർ കെ. ഇമ്പശേഖർ മുൻ സൈനികരെയും ആദരിച്ചു. കാസർകോട് പൊലീസ് ചീഫ് വിജയ് ഭാരത് റെഡ്ഡി ഉപഹാരം നൽകി. എം. രാജഗോപാലൻ എം.എൽ.എ, ശ്രീകുമാർ കെ. പിള്ള, പി. ദാമോദരൻ, ടി.കെ രവി, കെ. ഉമേശൻ വേളൂർ, ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി ജോഷി വർഗീസ് സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |