പിലിക്കോട്: മൂന്ന് പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചു വരുന്ന എരവിൽ കോൽക്കളി സംഘത്തിന്റെ ഏഴാം സംഘമായ വനിതകളുടെ ടീം അരങ്ങേറ്റം കുറിച്ചു. നൂറു കണക്കിന് ശിഷ്യരെ കോൽക്കളി അഭ്യസിപ്പിച്ച പിലിക്കോട് കോതോളിയിലെ കെ.വി. പദ്മനാഭൻ ഗുരുക്കളുടെ ശിക്ഷണത്തിൽ പതിനാല് വനിതകളാണ് കോൽക്കളി ഗ്രാമത്തിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റവും പദ്മനാഭൻ ഗുരുക്കൾക്കുള്ള ആദരവും സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. എരവിൽ കോൽക്കളി സംഘം പ്രസിഡന്റ് ധനരാജ് കൊക്കോടൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാ-നാടക കലാകാരൻ എം.ടി. അന്നൂർ, കാസർകോട് ആർ.ടി.ഒ ജി.എസ് സജി പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളായി. ജൂനിയർ ടീമംഗങ്ങൾക്കുള്ള പഠനോപകരണവും ചടങ്ങിൽ വിതരണം ചെയ്തു. സെക്രട്ടറി പി.വി അനുപ് സ്വാഗതവും ട്രഷറർ പി.വി ഷിനോജ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |