ചീമേനി: കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ചീമേനി പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ ഉപഹാരം നൽകി അനുമോദിച്ചു. ചീമേനി വ്യാപാര ഭവനിൽ നടന്ന പരിപാടി ഹോസ്ദുർഗ്ഗ് പോക്‌സോ കോടതി അഡീഷണൽ ജില്ലാ ജഡ്ജും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ പി.എം സുരേഷ് ഉദ്ഘാടനം ചെയ്തു. നാടൻ പാട്ടുകാരനും സിപ്റ്റ പ്രസിഡന്റുമായ സുഭാഷ് അറുകര അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൻ.എം റിസ്വാന കുട്ടികൾക്ക് വ്യക്തിത്വ വികസനവും നിയമവും സംബന്ധിച്ച ക്ലാസ്സ് നൽകി. രാഷ്ട്രപിതാവായ മഹാത്മജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ എന്ന പുസ്തകം കുട്ടികൾക്ക് ഉപഹാരമായി നൽകി. സിപ്റ്റ സെക്രട്ടറി പി.വി മോഹനൻ സ്വാഗതവും ട്രഷറർ കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |