കാഞ്ഞങ്ങാട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരെ നടന്ന അഖിലേന്ത്യാ പണിമുടക്കിന് പിന്തുണയുമായി യു.ഡി.ടി.എഫിന്റെ നേതൃത്വത്തിൽ കോട്ടച്ചേരിയിൽ പ്രകടനവും മാന്തോപ്പ് മൈതാനിയിൽ പൊതുയോഗവും സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി ദേവ് ഉദ്ഘാടനം ചെയ്തു. യൂനുസ് വടകര മുക്ക് അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ വി.പി പ്രദീപ്കുമാർ, എം.പി ജാഫർ, സി.വി തമ്പാൻ, എൻ. ഗംഗാധരൻ, കെ.പി ബാലകൃഷ്ണൻ, പി.വി ചന്ദ്രശേഖരൻ, എൽ.കെ. ഇബ്രാഹിം, കരീം കുശാൽനഗർ, എം. കുഞ്ഞികൃഷ്ണൻ, കെ.വി ഗോപകുമാർ, സി.ഒ സജി, പുഷ്പൻ ചാങ്ങാട്, നാരായണൻ മടിക്കൈ, അശോക് ഹെഗ്‌ഡെ, എ. പുരുഷോത്തമൻ, ഭാസ്‌കരൻ നായ, രാജൻ ഐങ്ങോത്ത്, ജലീൽ കാർത്തിക തുടങ്ങിയവർ പ്രസംഗിച്ചു. പി.വി ചന്ദ്രശേഖരൻ സ്വാഗതവും എൽ.കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |