കാസർകോട്: ദേശീയ-മതേതരത്വ ബോധമുള്ള കുട്ടികളെ വളർത്തിയെടുക്കുകയാണ് ജവഹർ ബാലമഞ്ചിന്റെ ലക്ഷ്യമെന്ന്
ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ പറഞ്ഞു. ജവഹർ ബാലമഞ്ച് ജില്ലാ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർ ബാലമഞ്ച് ജില്ലാചെയർമാനായി അഭിലാഷ് കാമലം ചുമതലയേറ്റു. സംസ്ഥാന കോഡിനേറ്റർ രാജേഷ് പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ രജിത രാജൻ സ്വാഗതം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, ഡി.സി.സി ഭാരവാഹികളായ ജെയിംസ് പന്തമാക്കൽ, സാജിദ് മവ്വൽ, എം.സി പ്രഭാകരൻ, അഡ്വ. പി.വി സുരേഷ്, സോമശേഖര ഷേണി, എം. കുഞ്ഞമ്പു നമ്പ്യാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകം, അഡ്വ. ശ്രീജിത്ത് മാടക്കാൽ, ജിബിൻ ജെയിംസ്, സുജിത് ജവഹർ, ബാലമഞ്ച് കുട്ടിക്കൂട്ടം പ്രവർത്തകരായ മയൂഖ ഭാസ്കർ, ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |