കാഞ്ഞങ്ങാട്: ഓണത്തിന് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലിയുടെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് തല വിളവെടുപ്പ് പാറപ്പള്ളിയിൽ പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോടോം -ബേളൂർ പഞ്ചായത്തിലെ വാർഡ് 19ലാണ് കൃഷിയിറക്കായത്. തുടർച്ചയായി മൂന്നാം വർഷവും ചെണ്ടുമല്ലി കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്. വിരിഞ്ഞു നിൽക്കുന്ന പൂക്കൾ കാണാൻ നിരവധി പേരാണ് പാറപ്പള്ളിയിലേക്ക് ദിവസവും വരുന്നത്. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ പി.എൽ. ഉഷ, കൺവീനർ പി. ജയകുമാർ, കൃഷി ഓഫീസർ കെ.വി. ഹരിത, സി.പി. സവിത, നാസർ, നിഷ എന്നിവർ സംസാരിച്ചു. എ.ഡി.എ നിഖിൽ നാരായണൻ സ്വാഗതവും ടി.പി വന്ദന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |