ചീമേനി: കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തിലെ ചീമേനി, തെയ്യങ്കല്ല് പ്രദേശത്ത് താമസിക്കുന്ന ഹോട്ടൽ, ബാർബർഷോപ്പ്, മറ്റ് വ്യാപാര സ്ഥാപനങ്ങൾ, കുടിവെള്ള പദ്ധതി, വിവിധ കൺസ്ട്രക്ഷൻമേഖല എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയ്ക്കും രോഗനിർണ്ണയത്തിനുമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ കീഴിലെ എം.ഐ.എസ്.ടി ടീമിന്റെയും കയ്യൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രാത്രികാല രോഗനിർണ്ണയ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഫൈലേറിയ, മലേറിയ, ലെപ്രസി തുടങ്ങിയ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും രോഗപകർച്ച തടയുന്നതിനുമായി നടത്തിയ ക്യാമ്പിൽ 70 തൊഴിലാളികൾ പങ്കെടുത്തു. പരിശോധനയ്ക്ക് മിസ്റ്റ് ടീം അംഗങ്ങളായ ഡോ. സിറിയക് ആന്റണി, കെ.പി ശ്രീനാഥ്, പി.കെ സൈഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. കയ്യൂർ കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രസീത, 11-ാം വാർഡ് മെമ്പർ എം. ശ്രീജ എന്നിവർ കോർഡിനേറ്റർമാരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |