കാഞ്ഞങ്ങാട്: ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ്, വർക്കേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം നവംബർ 23ന് കാഞ്ഞങ്ങാട്ട് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. പെൻഷൻ മസ്റ്ററിംഗും ആധാർ അപ്ഡേഷനും എസ്.എസ്.സി കേന്ദ്രങ്ങൾക്കും ജനസേവന കേന്ദ്രങ്ങൾക്കും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി മജീദ് മൈ ബ്രദർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വർഗീസ് ചിറ്റാരിക്കാൽ അദ്ധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിനേശൻ മൂലക്കണ്ടം മുഖ്യപ്രഭാഷണം നടത്തി. ജയൻ, രാജൻ പിണറായി, സുനിൽ പാലക്കാട്, ഇന്ദുമതി, സരിത പൈവളിഗ, രജീന ശ്രീജിത്ത്, സ്മിത, ശ്രീദിവ്യ പരപ്പ, ശ്രീകാന്ത്, സായി മുരളി, ആന്റണി ജോസഫ്, രവീന്ദ്രൻ കാസർകോട്, ഷൈനി പള്ളം, രേഷ്മ ചെറുവത്തൂർ, നാസർ, ഷംല പെരുമ്പറ്റ സംസാരിച്ചു. സെക്രട്ടറി മനോജ് കുമാർ സ്വാഗതവും അബ്ദുൾ ജലീൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |