കാഞ്ഞങ്ങാട്: ലോക അൽഷിമേഴ്‌സ് ദിനം ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഇ.വി രാംദാസ് നിർവഹിച്ചു. ജില്ലാ ആശുപത്രി ടെലി മെഡിസിൻ ഹാളിൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ജീജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും മാനസിക ആരോഗ്യ പരിപാടി പ്രൊജക്ട് ഓഫീസർ ടി.കെ ഹർഷ നന്ദിയും പറഞ്ഞു. ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റർ ഷിജി ശേഖർ സംസാരിച്ചു. പാലിയേറ്റീവ് നഴ്സുമാർക്കായി സംഘടിപ്പിച്ച പരിശീലനത്തിൽ ജില്ലാ മാനസിക ആരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ. കെ.പി അപർണ, മെഡിക്കൽ ഓഫീസർ ഡോ. എം.എസ് അഞ്ജലി, കൗൺസിലർ എ. അശ്വതി എന്നിവർ ബോധവത്കരണ ക്ലാസ്സെടുത്തു. അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായാണ് സെപ്തംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |