കാലിക്കടവ്: കേരള പൂരക്കളി കലാ അക്കാഡമി സ്ഥാപക നേതാവും ദീർഘകാലം സംസ്ഥാന ട്രഷററും കണ്ണൂർ, കാസർകോട് ജില്ലകളിലെ പൂരക്കളി മറുത്തുകളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ചന്തേരയിലെ പി.പി കുമാരനെ കേരള പൂരക്കളി കലാ അസോസിയേഷൻ അദ്ദേഹത്തിന്റെ വസതിയിൽ ആദരിച്ചു. പ്രസിഡന്റ് സി. കുമാരൻ അദ്ധ്യക്ഷനായി. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി ഉപഹാരം നൽകി. ചെമ്പിലോട്ടു ഭഗവതി ക്ഷേത്രം സ്ഥാനികൻ കൃഷ്ണൻ വെളിച്ചപ്പാടൻ പൊന്നാട അണിയിച്ചു. സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കയ്യൂർ, എം. ശ്രീധരൻ, എൻ. അപ്പു, ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവും മുതിർന്ന പൂരക്കളി കലാകാരനുമായ കെ. കുഞ്ഞിരാമൻ, ടി.പി ഭാസ്കരൻ എന്നിവർ സംസാരിച്ചു. ചെറുവത്തൂർ മേഖലാ സെക്രട്ടറി രവീന്ദ്രൻ തുരുത്തി സ്വാഗതവും വൈസ് പ്രസിഡന്റ് പ്രമോദ് ചന്തേര നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |