കാഞ്ഞങ്ങാട്: ജില്ലാ ജൈവ വൈവിദ്ധ്യ കോൺഗ്രസും മത്സരവും ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്,പെൻസിൽ ഡ്രോയിംഗ്, പ്രൊജക്റ്റ് അവതരണം തുടങ്ങിയ മത്സരങ്ങൾ ഉണ്ടായി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുത്ത 90 വിദ്യാർത്ഥികൾ പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. പി.വി.ടി ശശികല സംസാരിച്ചു. ആനന്ദൻ പേക്കടം സ്വാഗതവും ജൈവവൈവിദ്ധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ വി.എം അഖില നന്ദിയും പറഞ്ഞു. സീനിയർ ജൂനിയർ വിഭാഗങ്ങളിലായിരുന്നു മത്സരം. പങ്കെടുത്തവരിൽ മിക്കവരും നല്ലപ്രകടനം കാഴ്ചവച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സമ്മാനദാനം നിർവഹിച്ചു. ഒന്നാം സ്ഥാനം നേടിയവർക്ക് സംസ്ഥാന തല ജൈവ വൈവിദ്ധ്യ കോൺഗ്രസിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |