കാഞ്ഞങ്ങാട്: രണ്ട് ബ്ലഡ് ബാങ്കിലായി 800 ഓളം ദാതാക്കളെ രക്തദാനത്തിന് എത്തിച്ചതിന് കാസർകോട് ജനറൽ ആശുപത്രിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും ഡോണേഴ്‌സ് കേരള കാസർകോടിനെ അനുമോദിച്ചു. സ്‌കൂളുകൾ, കോളേജുകൾ, റസിഡൻസുകൾ, ക്ലബ്ബുകൾ എന്നിവ മുഖാന്തിരം നിരവധി രക്തദാന ക്യാമ്പുകൾ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്നുണ്ട്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ ജില്ലാ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ കെ.വി സുജാതയിൽ നിന്നും, ഡോ. കൃഷ്ണ നായകിൽ നിന്നും ബി.ഡി.കെ ജില്ലാ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജില്ലാ ജനറൽ സെക്രട്ടറി ഷെരീഫ് മാടാപ്പുറം, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പർ ജയൻ ചെറുവത്തൂർ, ജില്ലാ വൈസ് പ്രസിഡന്റ് അനിത രാജ്, ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർ ബി.സി യാസർ എന്നിവർ ചേർന്ന് സ്‌നേഹോപഹാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |