തൃക്കരിപ്പൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ജോയിന്റ് കൗൺസിൽ നേതാവുമായിരുന്ന പി.പി കുമാരന്റെ 32-ാo ചരമ വാർഷികം ആചരിച്ചു. അനുസ്മരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി സി.വി വിജയരാജ് അനുസ്മരണ പ്രഭാഷണം നടത്തി. പി.പി കുമാരൻ സ്മാരക സമതി പ്രസിഡന്റ് ഇ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. പിലിക്കോട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ നിന്നും വിജയിച്ച വി.എം കുമാരനെ ചടങ്ങിൽ ഷാൾ അണിയിച്ച് അനുമോദിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുന്നിയൂർ, സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.പി നാരായണൻ, എം. ഗംഗാധരൻ, പിലിക്കോട് ലോക്കൽ സെക്രട്ടറി വി.എം കുമാരൻ സംസാരിച്ചു. പി.പി കുമാരൻ സ്മാരക സമിതി സെക്രട്ടറി പി. ശ്രീജേഷ് സ്വാഗതവും യു. രജീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |