
നീലേശ്വരം: മടിക്കൈ ഓർക്കോൽ മീത്തലപുര തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് മാർച്ച് 6, 7, 8 തീയ്യതികളിൽ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിനു മുന്നോടിയായുള്ള കൂവം അളക്കൽ ചടങ്ങ് നടന്നു. ഇന്നലെ രാവിലെ 9.30 മുതൽ 10.30 വരെ നിശ്ചയിച്ച മുഹൂർത്തത്തിലാണ് സമർപ്പണഭാവത്തോടെ ചടങ്ങ് പൂർത്തിയാക്കിയത്. പെരിയാങ്കോട്ട് ഭഗവതി സ്ഥാനികൻമാരുടെയും വെളിച്ചപ്പാടൻമാരുടെയും തറവാട് കാരണവർ കുമാരൻ ചെർളത്ത്, വിവിധ കഴകങ്ങളിലെ ആചാര്യ സ്ഥാനികർ, വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ, തറവാട് അംഗങ്ങൾ, വിവിധ പ്രദേശ വാസികൾ, മാതൃസമിതി അംഗങ്ങൾ എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ആഘോഷ കമ്മിറ്റി ചെയർമാൻ സി. പ്രഭാകരൻ, വൈസ് ചെയർമാൻ അനിൽ നീരളി, ജനറൽ കൺവീനർ ഗംഗാധരൻ താളിക്കുണ്ട്, ട്രഷറർ നാരായണൻ ഓർക്കോൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 28 വർഷത്തിനു ശേഷമാണ് ഇവിടെ തെയ്യം കെട്ട് നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |