കാഞ്ഞങ്ങാട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കഥാകൃത്ത് പി.വി ഷാജികുമാർ ഉദ്ഘാടനം ചെയ്തു. തേജസ്വിനി സാംസ്കാരികവേദിയുടെ ലോഗോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി. ചന്ദ്രൻ പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡി.എൽ സുമ, ജില്ലാ വൈസ് പ്രസിഡന്റ് പി.വി ആർജി, വൈശാഖ് ബാലൻ, വനിതാ കമ്മറ്റി കൺവീനർ അനിത, കെ. ബാലകൃഷ്ണൻ, കൺവീനർ ഡോ. സി.എസ് സുമേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി രാഘവൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി രമേശൻ കോളിക്കര നന്ദിയും പറഞ്ഞു. ഭീമനടിയിലെ കെ. അജിത് കുമാറാണ് ലോഗോ രൂപകൽപന ചെയ്തത്. കലോത്സവത്തിൽ കാഞ്ഞങ്ങാട് ഏരിയ ചാമ്പ്യന്മാരായി. നീലേശ്വരം ഏരിയയ്ക്കാണ് രണ്ടാം സ്ഥാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |