കാഞ്ഞങ്ങാട്: സൗത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പുഞ്ചാവി ഗവ. എൽ.പി സ്‌കൂളിൽ സപ്തദിന ക്യാമ്പിന്റെ കാസർകോട് ജില്ലാതല ഉദ്ഘാടനവും ഭിന്നശേഷിക്കാരനായ യുവാവിന് കോഴിക്കുഞ്ഞുങ്ങൾ വിതരണവും ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവ്വഹിച്ചു.
പി.ടി.ഐ പ്രസിഡന്റു യു. ശശി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ പുഞ്ചാവി മൊയ്തു, എൻ. ഉണ്ണികൃഷ്ണൻ, കെ. ഗീത, ഫൗസിയ ഷരീഫ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ പി.എസ് അരുൺ, ഹെഡ്മാസ്റ്റർ കെ.എൻ സരേഷ്, ജിഷ മാത്യു, സമീർ സിദ്ദീഖി, പ്രോഗം ഓഫീസർ ആർ. മഞ്ജു, ഹെഡ്മാസ്റ്റർ എം.എ അബ്ദുൾ ബഷീർ, ശാരദ, വിനീത, ഫാത്തിമ, പ്രജീഷ്, ശ്യാമിത, വോളിയണ്ടിയർ ലീഡർമാരായ ആര്യ, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിന്റെ ഓർമ്മയ്ക്കായി സ്‌കൂൾ ക്യാമ്പസിൽ നെല്ലിമരവും നട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |