കാഞ്ഞങ്ങാട്: മാണിക്കോത്ത് ജുമാ മസ്ജിദിൽ മടിയൻകൂലം ക്ഷേത്രപാലക ക്ഷേത്ര ട്രസ്റ്റി ഭാരവാഹികൾ, ആഘോഷ കമ്മിറ്റി ഭാരവാഹികൾ, വികസന സമിതി ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ കാഴ്ചദ്രവ്യങ്ങളുമായി സൗഹൃദ സന്ദർശനം നടത്തി. ക്ഷേത്ര ഭാരവാഹികളെ മാണിക്കോത്ത് ജുമാമസ്ജിദ് ഭാരവാഹികളും ഉറൂസ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര ഭാരവാഹികൾ കാഴ്ച ദ്രവ്യങ്ങൾ പള്ളിയിൽ സമർപ്പിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ വി.എം ജയദേവൻ, മടിയൻ കൂലോം എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ, ട്രസ്റ്റി ബോർഡ് മെമ്പർമാരായ നാരായണൻ, ബേബി രാജ് വെള്ളിക്കോത്ത്, വികസന സമിതി പ്രസിഡന്റ് ഭാസ്കരൻ കുതിരമ്മൽ, സെക്രട്ടറി തോക്കനം ഗോപാലൻ, വികസന സമിതി അംഗങ്ങളായ ടി.വി തമ്പാൻ, എം. നാരായണൻ, അച്യുതൻ മടിയൻ, കെ.വി നാരായണൻ, വി. നാരായണൻ, എ. കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |