കാഞ്ഞങ്ങാട്: കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മിച്ച മിനി ഇൻഡോർ സ്റ്റേഡിയം കായിക താരങ്ങൾക്കായി തുറന്നുകൊടുത്തു. ഒരേ സമയത്ത് 12 കായികവിനോദങ്ങൾ പരിശീലിപ്പിക്കാനുള്ള സൗകര്യം സ്റ്റേഡിയത്തിൽ ഉണ്ട്. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ വി.വി രമേശൻ അദ്ധ്യക്ഷനായി. പൊതുമാരാമത്ത് കെട്ടിടവിഭാഗം എൻജിനീയർ എം. ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. പി. രഘുനാഥ് വിശിഷ്ടാതിഥിയായി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. സുമതി, മുഹമൂദ് മുറിയനാവി, ഫൗസിയ ഷെരീഫ്, വാർഡ് കൗൺസിലർ സൗമ്യ സുനിൽ എന്നിവർ സംസാരിച്ചു. രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കായികമേഖലയിലെ വ്യക്തികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു. ഓഫീസർ വി. ചന്ദ്രൻ സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രകാശൻ പള്ളിക്കുടിയൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |