തൃക്കരിപ്പൂർ: റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട റൈസിംഗ് സൈക്കിൾ മോഷ്ടിച്ചു. മോഷ്ടാവ് സി.സി.ടി.വി.യിൽ കുരുങ്ങി. തൃപേക്കടം പെരിയോത്തെ അബ്ദുൾ റഷീദിന്റെ മകൻ യാസീന്റെതാണ് പത്തായിരം രൂപയോളം വിലയുള്ള സൈക്കിൾ. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ പരിസരത്ത് സൈക്കിൾ നിർത്തി മേൽപാലത്തിലൂടെ ഒരു വസ്ത്രക്കടയിൽ പോയി തിരിച്ചു വരുമ്പോഴേക്കും സൈക്കിൾ നഷ്ടപ്പെട്ടു. അന്വേഷണത്തിൽ അടുത്തുള്ള സോഫ്റ്റ് ഡ്രിങ്ക് കടയിലെ സി.സി.ടി.വി ദൃശ്യത്തിൽ സൈനീകകോട്ടിന്റെ നിറമുള്ള ഷർട്ട് ധരിച്ച ഒരാൾ പേക്കടം ചവേല കൊവ്വൽ റോഡിലേക്ക് സൈക്കിളുമായി പോകുന്നത് വ്യക്തമായിട്ടുണ്ട്. ട്രെയിനുകൾ നിർത്തുന്ന സമയങ്ങളൊഴിച്ച് പൊതുവെ ഈ റെയിൽവെ സ്റ്റേഷൻ പരിസരം വിജനമാണ്. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |