പോരുവഴി: പോരുവഴി പെരുവിരത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ 24 മുതൽ മാർച്ച് 7 വരെ നടക്കുന്ന പള്ളിപ്പാന മഹാകർമ്മത്തിന്റെ പാനപ്പന്തൽ കാൽ നാട്ടു കർമ്മം മലനട മുഖ്യ ഊരാളി കൃഷ്ണന്റെ കാർമ്മികത്വത്തിൽ നടത്തി. മലനട ദേവസ്വം സെക്രട്ടറി അഖിൽ സിദ്ധാർത്ഥ്, പ്രസിഡന്റ് അജീഷ് നാട്ടുവയൽ, വൈസ് പ്രസിഡന്റ് ഇടയ്ക്കാട് രതീഷ്, പള്ളിപ്പാന കൺവീനർ ശ്രീനിലയം സുരേഷ്, ദേവസ്വം മെമ്പർമാരായ രജനീഷ്, ബിജു, ബാബുജി, പള്ളിപ്പാനയുടെ കർമ്മി പി.കെ.പ്രകാശ്,സുദീപ് , ദേവസ്വം ജീവനക്കാരായ ഗോപകുമാർ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |