ഓയൂർ : തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എൻ.യു.ആർ.ഇ.ജി.എസ് -യു.ടി.യു.സികൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലുറപ്പ് തൊഴിലാളികളോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഉപരോധം സംഘടിപ്പിച്ചു. ഉപരോധ സമരം യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പ്ലാക്കാട് ടിങ്കുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി വെളിയം ഉദയകുമാർ സ്വാഗതം പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, അഡ്വ.ടി.സി.വിജയൻ, കെ.എസ്.വേണുഗോപാൽ, ഇടവനശ്ശേരി സുരേന്ദ്രൻ, അഡ്വ.രാജേന്ദ്രപ്രസാദ്, പി. പ്രകാശ്ബാബു, ചവറ സുനിൽ, കെ.രാജി, സോഫീസ സലാം, സ്വർണ്ണമ്മ, പാങ്ങോട് സുരേന്ദ്രൻ, ഉല്ലാസ് കോവൂർ, സജി ഡി.ആനന്ദ്, ഫിറോസ് കണ്ണനല്ലൂർ, അഡ്വ. എം.എസ്.ഗോപകുമാർ, സുഭദ്രാമ്മ, പേരയം സുശീല ചവറ ബിനു, ജോസ് പരുത്തിയ, ബിജു വി നായർ അനിതകുമാരി, കുരീപ്പുഴ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |