അഞ്ചൽ : വ്യാപാര വിരുദ്ധ ബഡ്ജറ്റിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ 28ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നതിന് മുന്നോടിയായി കൊല്ലം ജില്ലയിൽ സംഘടനയുടെ ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് അഞ്ചലിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് വാഹന പ്രചരണ ജാഥ അഞ്ചലിൽ എത്തുന്നത്. സംസ്ഥാന ജില്ലാ നേതാക്കൾ സ്വീകരണ യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളിലൂടെ സംസ്ഥാനത്തെ മുഴുവൻ വ്യാപാരികളെയും ദ്രോഹിക്കുന്ന നിലപാടാണെന്നും ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റ് ഭാരവാഹികളായ അഖിൽ രാധാകൃഷ്ണൻ , അൽഅമാൻ ഫസലുദ്ദീൻ, വി.എം.തോമസ്, സുശീലൻ നായർ, സുരേഷ്, മൊയ്ദു അഞ്ചൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |