കൊല്ലം: ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് ഐ.ടി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ 28ന് ആരംഭിക്കുന്ന വിവിധ തൊഴിൽ പരിശീലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. തയ്യൽ പരിശീലനം, പേപ്പർ ബാഗ് ആൻഡ് ബിഗ് ഷോപ്പർ നിർമ്മാണം, അലങ്കാര നെറ്റിപ്പട്ട നിർമ്മാണം, ഫാൻസി ബാഗ് നിർമ്മാണം, ലിക്വിഡ് എംബ്രോയിഡറി, ഡോൾ മേക്കിംഗ്, ഗ്ലാസ് പെയിന്റിംഗ്, കോഫി പെയിന്റിംഗ്, തഞ്ചൂർ പെയിന്റിംഗ്, എംബോസ് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയ കോഴ്സുകൾക്കും പത്താംതരം പാസായവർക്കായുള്ള എം.എസ് ഓഫീസ്, ഡി.ടി.പി തുടങ്ങിയ കംപ്യൂട്ടർ കോഴ്സുകൾക്കും അപേക്ഷിക്കാവുന്നതാണ്.
27ന് വൈകിട്ട് 5ന് മുമ്പായി ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സ് ഐ.ടി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 0474-2791190.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |