കൊല്ലം: സിനിമ തീയേറ്ററിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായി. കല്ലുവാതുക്കൽ, കിഴക്കതിൽ വീട്ടിൽ ഷിജിത്ത്(24) , കല്ലുവാതുക്കൽ, അഖിൽ നിവാസിൽ അഭിലാഷ്(22) എന്നിവരാണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.
നാലംഗസംഘം കഴിഞ്ഞ ദിവസം കുളമടയിലുള്ള സിനിമാ തീയേറ്ററിൽ മദ്യലഹരിയിൽ ബഹളം ഉണ്ടാക്കിയത് ഇവിടുത്തെ ജീവനക്കാരനായ പാരിപ്പള്ളി സ്വദേശി ശ്രീജു തടയാൻ ശ്രമിച്ചിരുന്നു. തുടർന്ന് തീയേറ്റർ ജീവനക്കാരും പ്രതികളും തമ്മിൽ വാക്കുതർക്കവും സംഘർഷവും ഉണ്ടായി. ഇതിന്റെ തുടർച്ചയെന്നോണം പ്രതികൾ സംഘമായി ശ്രീജുവിന്റെ വീട് കയറി ആക്രമിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ കൊല്ലുമെന്ന് ഭീഷണി മുഴക്കി കമ്പിവടികൊണ്ട് ശ്രീജുവിനെ ആക്രമിക്കുകയും മുഖത്തും ശരീരത്തിലും മർദ്ദിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച ശ്രീജുവിന്റെ മാതാവിനേയും, സഹോദരിയേയും അക്രമി സംഘം ക്രൂരമായി ദോഹോപദ്രവം ഏൽപ്പിച്ചു. മറ്റ് രണ്ട് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |