കൊല്ലം: നേത്ര പരിശോധന ക്യാമ്പുകളുടെ മറവിൽ നടക്കുന്ന അനധികൃത കണ്ണട വ്യാപാരം നിയന്ത്രിക്കണമെന്ന് ഓൾ കേരള ഒപ്ടിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊട്ടാരക്കര ഈറ്റ് ആൻഡ് ഡ്രിങ്കിൽ നടന്ന സമ്മേളനം അസോ. സംസ്ഥാന പ്രസിഡന്റ് സൈമൺ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ജോയ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.എസ്.സച്ചുലാൽ, സംസ്ഥാന സെക്രട്ടറിമാരായ പി.ജി.ഗോപകുമാർ, ഗിരീഷ് കുമാർ, എക്സി. കമ്മിറ്റി അംഗങ്ങളായ ശ്രീകുമാർ, ഹാജഹാൻ എന്നിവർ സംസാരിച്ചു. അസോ. ജില്ലാ ഭാരവാഹികളായി എസ്.തേയ് (പ്രസിഡന്റ്), മാത്യുസൈമൺ (വൈസ് പ്രസിഡന്റ്), സജി (സെക്രട്ടറി), ദിലീപ് (ജോ. സെക്രട്ടറി), സാം.ടി.ജോർജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |