കൊല്ലം: സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആൻഡ് ആന്റി ഡ്രഗ് അവയർനെസ് ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ കായിക ക്ഷമത പരിശോധിക്കാനുള്ള ഫിറ്റ്നസ് ബസ് പര്യടനം നാളെ നടക്കും.
രാവിലെ കുളത്തുപ്പുഴ മോഡൽ റെസിഡൻഷ്യൽ സ്കൂളിലും ഉച്ചയ്ക്ക് ശേഷം കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര വി.വി.വി.കെ.എ.എം ജി.ആർ.എഫ്.ടി ഹൈസ്കൂളിലുമാണ് ബസ് എത്തുക. ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്നായി 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കായിക ക്ഷമതയാണ് പരിശോധിക്കുക. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോയോ ടെസ്റ്റ്, പ്ലാങ്ക്, സ്കൗട്ട്, മെഡിസിൻ ബാൾ ത്രോ, പുഷ് അപ്പ്സ്, മെയ് വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആൻഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള ടെസ്റ്റുകൾ തുടങ്ങി 13 ഓളം പരിശോധനകളാണ് നടത്തുക.
പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും അവരെ അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും, ഒപ്പം ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിൽ പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കാനും പരിശോധനകളിലൂടെ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |