കൊട്ടാരക്കര: കേരള എൻ.ജി.ഒ സംഘ് ജില്ലാ സമ്മേളനം കൊട്ടാരക്കരയിൽ നടന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എ.പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാ സെക്രട്ടറി ആർ.അജയൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമൻ, എ.രഞ്ജിത്ത്, അരുൺ കാടാംകുളം, ഫെറ്റോ ജില്ലാ സെക്രട്ടറി എ.അനിൽകുമാർ, എൻ.ടി.യു ജില്ലാ സെക്രട്ടറി പാറങ്കോട് ബിജു, ചന്ദ്രൻ, ജി.സരോജാക്ഷൻ പിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അനിത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |