അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2022 - 23 സാമ്പത്തികവർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ വിഭാഗത്തിൽ 90 ഉം എസ്.സി വിഭാഗത്തിൽ 40 ഉം പോത്തുകുട്ടികളെയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ ഉദ്ഘാടനംചെയ്തു. കൂടാതെ, ക്ഷീര കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 90 പശുകളെ വാങ്ങാനുള്ള ധനസഹായവും വിതരണം ചെയ്തു. 30,000 രൂപയാണ് ഒരു പശുവിന് സബ്സിഡിയായി നൽകുന്നത്. ജനറൽ, എസ്.സി വിഭാഗത്തിലെ 150 പേർക്ക് അട്ടിൻ കുട്ടികളെ വാങ്ങുന്നതിനുള്ള ധനസഹായവും നൽകി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നു വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷൈൻ ബാബു, വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജി.അജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം അനുരാജ്, ഡോ.മണിരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |