ചാത്തന്നൂർ : മൈലക്കാട് കണ്ണനല്ലൂർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മൈലക്കാട് ജംഗ്ഷനിൽ ഉപരോധസമരം സംഘടിപ്പിച്ചു.
വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുക, വെള്ളം തളിച്ച് പൊടി ശല്യം ഒഴിവാക്കുക, പി.ഡബ്ല്യു.ഡി എൻജിനീയറുടെയും റോഡ് കോൺട്രാക്ടറുടെയും നിഷേധാത്മക സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
സംഘടിപ്പിച്ച ജനകീയ ഉപരോധസമരം ഗ്രാമപഞ്ചായത്ത് മുൻ അംഗം ബി.ഐ. ശ്രീനാഗേഷ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ സിജു മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഇന്ത്യയാസ് ഷാ, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം മൈലക്കാട് സുനിൽ, വാർഡ് മെമ്പർ ഡൈനീഷ്യ റോയ്സൺ, ഷാലു വി.ദാസ്, ഷമീർ കണ്ണനല്ലൂർ, സാബുകാറ്റടിമുക്ക്, റോയ്സൺ, കെ.രമേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |