കൊല്ലം: യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവകേന്ദ്രയും ചേർന്ന് ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെ ഇന്ത്യ @ 2047 എന്ന യുവസംവാദ പരിപാടി സംഘടിപ്പിക്കുന്നതിന് യൂത്ത് ക്ലബുകളടക്കമുള്ള സാമൂഹ്യ സംഘടനകൾക്ക് 20000 രൂപ വരെ സാമ്പത്തിക സഹായം നൽകും.
ഓരോ ജില്ലയിലും മൂന്ന് വീതം യുവസംവാദങ്ങളാണ് സംഘടിപ്പിക്കുക. സാമൂഹികസേവന പരിപാടികൾ നടത്തി മുൻകാല പരിചയമുള്ളതും മികച്ച സംഘാടന ശേഷിയുള്ളതും ജാതി-മത-കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രവർത്തന പശ്ചാത്തലമുള്ളതും നിയമാനുസൃതം രജിസ്റ്റർ ചെയ്തതുമായ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബുകൾ, യൂത്ത് ക്ലബുകൾ, എൻ.ജി.ഒ, സാമൂഹ്യ സന്നദ്ധ സംഘടനകൾ, സർക്കാരിതര സംഘടനകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം. ഫോൺ: 7558892580, 0474 2747903.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |