കൊല്ലം: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ എം.എം.ടി.എം (മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്) ട്രേഡിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേയ്ക്ക് മെക്കാനിക്കൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ എൻ.ടി.സി (മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും) അല്ലെങ്കിൽ എൻ.എ.സി ( ഒരു വർഷത്തെ പ്രവൃത്തിപരിചയവും) ഉള്ള ടി വിഭാഗത്തിലുള്ളവരിൽ നിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 6ന് നടക്കും. യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ടെത്തണം.
ഫോൺ: 0470 2622391
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |