കരുനാഗപ്പള്ളി: കുട്ടിയെ മടിയിലിരുത്തി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് അധികൃതർ ആറ് മാസത്തേക്ക് റദ്ദ് ചെയ്തു. കരുനാഗപ്പള്ളി -പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ലീനമോൾ എന്ന ബസിന്റെ ഡ്രൈവർ അൻസിലിന്റെ ലൈസൻസാണ് റദ്ദ് ചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. അൻസിലിന്റെ സഹോദരിയുടെ രണ്ടു വയസുള്ള കുട്ടിയെ മടിയിലിരുത്തി ബസ് ഓടിക്കുന്ന വീഡിയോ നവമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട അധികൃതർ വാഹന ഉടമയെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. യാത്രക്കാരുമായുള്ള സർവീസല്ലെന്നും വർക്ക്ഷോപ്പിൽ നിന്ന് വാഹനം തിരികെയെടുത്തു കൊണ്ടുവരുന്ന സന്ദർഭത്തിലാണ് ഇത്തരത്തിൽ വണ്ടി ഓടിച്ചതെന്നുമാണ് ഡ്രൈവറുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |