SignIn
Kerala Kaumudi Online
Saturday, 21 September 2024 10.44 AM IST

വിശ്വകർമ്മ സംഘടനകൾ ഒരു കുടക്കീഴിൽ

Increase Font Size Decrease Font Size Print Page
viswakarma2

കൊല്ലം: കേരളത്തിലെ വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദി വിവിധ സംഘടനകളുടെ നേതാക്കളെ അണിനിരത്തി ഏകോപനമുണ്ടാക്കി. തിരുവനന്തപുരം അദ്ധ്യാപക ഭവനിൽ ചേർന്ന യോഗം ഐക്യവേദി ചെയർമാൻ ഡോ. ബി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒന്നിച്ചുനിന്ന് ആവശ്യങ്ങൾ നേടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഓർഗനൈസിംഗ് കൺവീനർ വിഷ്ണു ഹരി അദ്ധ്യക്ഷനായി. രക്ഷാധികാരി കെ.കെ.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.സോമശേഖരൻ (എ.കെ.വി.എം.എസ്), ആർ.എസ്.മണിയൻ (തമിഴ് വിശ്വകർമ്മ സംഘം), സി.ജയചന്ദ്രൻ (വി.എസ്.എസ്), മോഹൻദാസ് (പ്രവാസി വിശ്വകർമ്മ ഐക്യവേദി), രവീന്ദ്രൻ (എ.ബി.ബി.എം), സജിത രത്നാകരൻ (കെ.എസ്.വി.എസ്), കെ.കെ.വേണു (വിശ്വകർമ്മ ധാർമ്മിക സംഘം), ജ്യോതികുമാർ (വിശ്വബ്രാഹ്മണ സഭ), വത്സൻ (എൻ.വി.എഫ്), ബാലചന്ദ്രൻ കളിപ്പാങ്കുളം (വി.സി.ഒ), ബാബു മോഹൻ (വി.ബി.സി.ടി), ജയൻ ചിറ്റാറ്റിൻകര (വി.എൻ.എഫ്), ഹരിദാസ് ഗുരുവായൂർ (എൻ.എൽ.പി), രവി കുടമുരുട്ടി (വിശ്വഗായത്രി മഠം), ശ്രീകണ്ഠൻ കൊണ്ണിയൂർ (വി.എസ്.വി.എസ്) എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ.എം.രഘു സ്വാഗതവും വൈസ് ചെയർമാൻ അനിൽ മാധവം നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.