കുണ്ടറ: കുണ്ടറ മണ്ഡലത്തിലെ വായനശാലകൾക്ക് പി.സി.വിഷ്ണുനാഥ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്തു. കുണ്ടറ നിയോജകമണ്ഡലത്തിലെ 15 ലൈബ്രറികൾക്കാണ് പുസ്തകങ്ങൾ വിതരണം ചെയ്ത്. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്ക്കരിച്ചത്. വെള്ളിമൺ ചെറുമൂട് നവധാര ലൈബ്രറി, കേരളപുരം സെക്കുലർ റിക്രിയേഷൻ ലൈബ്രറി, വെള്ളിമൺ ഇടവട്ടം ഗാന്ധി മെമ്മോറിയൽ ലൈബ്രറി, കുമ്പളം പബ്ലിക്ക് ലൈബ്രറി, പേരയം ദേശാഭിവർദ്ധിനി ലൈബ്രറി, മുളവന പുന്നത്തടം ജനാധിപത്യ യുവജന ലൈബ്രറി, കണ്ണനല്ലൂർ പബ്ലിക്ക് ലൈബ്രറി, നെടുമ്പന മുട്ടക്കാവ് നവജീവൻ വായനശാല, നെടുമ്പന സംഗമം ലൈബ്രറി, പള്ളിമൺ പബ്ലിക്ക് ലൈബ്രറി, പെരുമ്പുഴ പുനുക്കന്നൂർ ദേശസേവിനി വായനശാല, ആലുമൂട് മംഗളോദയം പബ്ലിക്ക് ലൈബ്രറി, കരിക്കോട് ജി.കെ. ശങ്കരപ്പിള്ള മെമ്മോറിയൽ ലൈബ്രറി, തട്ടാർക്കോണം വിദ്യാപ്രദായിനി ലൈബ്രറി, ഉമയനല്ലൂർ പേരയം പബ്ലിക്ക് ലൈബ്രറി എന്നിവിടങ്ങളിലാണ് പുസ്തകം വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |