ചാത്തന്നൂർ: സമഗ്ര ശിക്ഷാ കേരളം ചാത്തന്നൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പരവൂർ നഗരസഭാതിർത്തിയിലെ തെരഞ്ഞെടുത്ത സ്കൂളിലെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ഭാഷോത്സവം ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കോട്ടപ്പുറം എൽ.പി സ്കൂളിൽ വച്ച് നടന്ന ശിൽപശാലയിൽ കവി ചാത്തന്നൂർ വിജയനാഥ് ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികളും രക്ഷകർത്താക്കളും ഒരു വേദിയിൽ എഴുതിയ രചനകളുടെ കയ്യെഴുത്ത് സമാഹാരങ്ങൾ പുസ്തക രൂപത്തിൽ വേദിയിൽ പ്രകാശനം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ ശ്രീജ പുസ്തക പ്രകാശനം നിർവഹിച്ചു. സ്കൂൾ പി.ടി.എ.പ്രസിഡന്റ് അരുൺ പനയ്ക്കൽ അദ്ധ്യക്ഷനായി. സർട്ടിഫിക്കറ്റ് വിതരണം ചാത്തന്നൂർ വിജയനാഥ് നിർവഹിച്ചു. മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബിക, സ്കൂൾ എച്ച്.എം മാഗി സിറിൾ, സന്തോഷ് കുമാർ, ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ ഇൻ-ചാർജ് അനില.എസ്.പണിക്കർ, ട്രെയിനർ വി.എസ്.ഗീത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |