കൊല്ലം: ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഈ മാസം അവസാനം ആരംഭിക്കുന്ന പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ കീഴിലുള്ള സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സുകളായ ഇലക്ട്രിക്കൽ ടെക്നീഷ്യൻ (പത്താം ക്ളാസ്), ഓഫീസ് അസിസ്റ്റന്റ് (പത്താം ക്ളാസ്), അസിസ്റ്റന്റ് ടെക്നീഷ്യൻ - സി.സി.ടി.വി (പത്താം ക്ളാസ്), അസോസിയേറ്റ് - ഡേറ്റാ എൻട്രി ഓപ്പറേറ്റർ (പത്താം ക്ളാസ്), സോളാർ പി വി ഇൻസ്റ്റാളർ - ഇലക്ട്രിക്കൽ (ഐ.ടി.ഐ/ഡിപ്ളോമ/(പത്താം ക്ളാസ്), എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അവസാന തീയതി 20. ഹ്രസ്വകാല കോഴ്സുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതൊരു സുവർണാവസരമാണ്. ഫോൺ: 0476 2623597, 9447488348.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |