കൊല്ലം : കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വേനലിൽ പക്ഷികൾക്ക് ദാഹജലം നൽകുന്നതിനായി ജില്ലയിൽ തണ്ണീർകുടം പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്തുടനീളം 5000 മൺപാത്രങ്ങൾ സ്ഥാപിക്കും. പൊതുസ്ഥലങ്ങളിലായിരിക്കും കുടങ്ങൾ വെയ്ക്കുന്നത്. വേനലിൽ പക്ഷികൾ ആവശ്യത്തിന് കുടിവെള്ളം ലഭിക്കാതെ മരിക്കുന്നതിന്റെ എണ്ണം കുറയ്ക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ പറഞ്ഞു. ആലുവ സ്വദേശിയും എഴുത്തുകാരനുമായ നാരായണനാണ് പദ്ധതിയുടെ സ്പോൺസർ. കൊല്ലം ജില്ലക്ക് മാത്രമായി 1000 മൺപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ആവശ്യക്കാർ കരുനാഗപ്പള്ളിയിലെ സബർമതി ഗ്രന്ഥശാലയിൽ എത്തിയാൽ ഇവിടെ നിന്ന് പാത്രങ്ങൾ കൈപ്പറ്റാം. കുടിവെള്ളം മാത്രമല്ല, ആഹാരം കൂടി മിണ്ടാപ്രാണികൾക്ക് നൽകാൻ എല്ലാവരും ശ്രമിക്കണമെന്ന് മഞ്ജുകുട്ടൻ പറഞ്ഞു. വിശദവിവരങ്ങൾക്ക് : 9847530274.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |