കൊല്ലം: പ്രകാശനത്തിനൊരുങ്ങി 'ഓ ഡാർലിംഗ് മൂൺ'. തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ളോ ഇന്ത്യൻ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി അമിലി ബിജു രചിച്ച കവിതാ സമാഹാരം 20ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. എം.എൽ.എ ഡോ. സുജിത്ത് വിജയൻപിള്ള ഉദ്ഘാടനം ചെയ്യും. പുസ്തക പ്രകാശനം നിർവഹിക്കുന്ന മേജർ രവിയിൽ നിന്ന് പ്രിൻസിപ്പൽ എൽ.ലീന പുസ്തകം ഏറ്റുവാങ്ങുമെന്ന് സീനിയർ പ്രിൻസിപ്പൽ ഡോ.എസ്.ജയശ്രീ പത്രസമ്മേളനത്തിൽ അറിയിച്ചു.
സൈകതം ബുക്സാണ് പ്രസാധാകർ. കൊല്ലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷൈനി മാർട്ടിൻ ജോൺ, എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ എം.നൗഷാദ്, എ.സി.പി സുമേഷ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. നൗഫൽ, പി.കെ.അനിൽ കുമാർ എന്നിവർ പങ്കെടുക്കും. പ്രിൻസിപ്പൽ ഡോ.എസ്.ജയശ്രീ, അമിലി ബിജു, ബിജു കണ്ണങ്കര, പന്മന മഞ്ജേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |