പുത്തൂർ: സി.പി.ഐ പവിത്രേശ്വരം ലോക്കൽ സമ്മേളനം കൈതക്കോട്ട് നടന്നു. പൊതുസമ്മേളനം എ.ഐ.വൈ.എഫ് ദേശീയ കൗൺസിൽ അംഗം ടി.നിധീഷ് ഉദ്ഘാടനം ചെയ്തു. സംഘടകസമിതി ചെയർമാൻ സുനിൽ ജോസഫ് അദ്ധ്യക്ഷനായി. സമ്മേളനത്തിൽ സി.പി.ഐ കുന്നത്തൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജി. പ്രദീപ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി മാറനാട് ശ്രീകുമാർ, വി.സത്യകുമാർ, ബെച്ചി ബി.മലയിൽ, ബി. മിനിമോൾ എന്നിവർ സംസാരിച്ചു. ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പി.ജി. ചന്ദ്രൻപിള്ള, സുനി വിജയരാജൻ, എ.എസ്.ആദർശ് എന്നിവർ അടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി മാറനാട് ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ സംസ്‌ഥാന കൗൺസിൽഅംഗം കെ.ശിവശങ്കരൻ നായർ, ജില്ലാ എക്സിക്യുട്ടീവംഗം എ.മന്മഥൻ നായർ, ജില്ലാ കൗൺസിൽ അംഗം ആർ.അനീറ്റ,മണ്ഡലം സെക്രട്ടറി അഡ്വ. സി.ജി.ഗോപുകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ജി. പ്രദീപ്, വി.സത്യകുമാർ, ബെച്ചി ബി.മലയിൽ, അഖിൽ എന്നിവർ സംസാരിച്ചു. വി.സത്യകുമാറിനെ സെക്രട്ടറിയായും സുനിൽ ജോസഫിനെ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |