കുളത്തൂപ്പുഴ : മലയോരഹൈവേയിൽ മൈലമൂട് ജംഗ്ഷന് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. കുളത്തുപ്പുഴ സ്വാദേശികളായ ശ്രീരാഗം വീട്ടിൽ ശ്രീകുമാർ (52),ഭാര്യ രൂപ( 48),മകൾ ഗൗരി (28) എന്നിവർക്കാണ് പരിക്കേറ്റത്. ശ്രീകുമാറിന്റെ മകൾ ഗൗരിയുടെ വിവാഹ നിശ്ചയം അടുത്ത ഞായറാഴ്ച നടക്കാനിരിക്കെ ആഭരണങ്ങൾ എടുക്കുവാനും നിശ്ചയചടങ്ങുകൾ അറിയിക്കുവാനും കുളത്തുപ്പുഴയിൽ നിന്ന് കല്ലറയിലുള്ള ബന്ധു വീടുകളിൽ പോയിട്ട് തിരികെ വരുമ്പോഴാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു രാത്രി 11 മണിക്ക് മൈലമൂട് വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസിന് സമീപമുള്ള 12 അടി താഴ്ചയിലുള്ള തോട്ടിലേക്ക് കാർ മറിഞ്ഞത്. ഭയാനക ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കാറിലുള്ളവരെ മുഴുവൻ പുറത്തേക്ക് ഇറക്കയെങ്കിലും ആംബുലൻസ് സൗകര്യം ലഭിക്കാൻ വൈകിയതിനാൽ ഏറെ നേരം പാതയോരത്തു കിടത്തേണ്ടിവന്നു. കൈയ്ക്കും കാലിനും കഴുത്തിനും തലയ്ക്കും ഗുരുതര പരിക്കേറ്റ ഇവരെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |